Gulf
മര്‍കസ് ഗാര്‍ഡന്‍ ദഅ്‌വ അഡ്മിഷന്‍ ടെസ്റ്റ ദുബൈയില്‍

ദുബൈ: മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴിലുള്ള മദീനതുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിന്റെ ഹയര്‍ സെക്കന്ററി, ഡിഗ്രി ദഅ്‌വാ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ദുബൈയില്‍ നടക്കുമെന്ന് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. പ്രവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവേശന പരീക്ഷകള്‍ സംഘടിപ്പിക്കുന്നുണ്ട്.
എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന പേഴ്‌സണാലിറ്റി ടെസ്റ്റില്‍ പങ്കെടുപ്പിച്ച ശേഷമായിരിക്കും പ്രവേശനം നല്‍കുക. ഈ വര്‍ഷം എസ് എസ് എല്‍ സി എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്ററി കോഴ്‌സിലേക്കും പ്ലസ്ടുവും ആവശ്യ മതപഠനവും പൂര്‍ത്തിയായവര്‍ക്ക് ഡിഗ്രി കോഴ്‌സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. പൂനൂര്‍ പ്രധാന കാമ്പസിനു പുറമെ കാന്തപുരം അസീസിയ്യ, ബുസ്താനാബാദ് മുജമ്മഅ്, ഈങ്ങാപ്പുഴ ദാറുല്‍ ഹിദായ തുടങ്ങിയ ഏഴിലേറെ മര്‍കസ് ഗാര്‍ഡന്‍ ഓഫ് കാമ്പസുകളിലേക്കും പ്രവേശനം നല്‍കും.
അപേക്ഷാഫോമും പ്രോസ്‌പെക്ട്‌സും ംംം.ാമൃസമ്വഴമൃറലി.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ദുബൈക്ക് പുറമെ ജിദ്ദ, റിയാദ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പ്രവേശന പരീക്ഷ നടക്കും. 042973999 നമ്പറില്‍ ബന്ധപ്പെടാം.