Connect with us

Gulf

റാസല്‍ ഖൈമയില്‍ പ്രത്യേക ലേബര്‍ കോടതി തുടങ്ങാന്‍ കിരീടാവകാശിയുടെ ഉത്തരവ്

Published

|

Last Updated

റാസല്‍ ഖൈമ: എമിറേറ്റില്‍ ലേബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി തുടങ്ങാന്‍ കിരീടാവകാശിയും ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ ഖാസിമി ഉത്തരവിട്ടു.
സമൂഹത്തിന്റെ പ്രധാന ഭാഗമായ തൊഴിലാളി സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റും റാസല്‍ ഖൈമ ഗവണ്‍മെന്റും മുന്നോട്ടുവെക്കുന്ന സ്ട്രാറ്റജിയുടെ ഭാഗമാണ് തൊഴില്‍ തര്‍ക്ക കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി തുടങ്ങാന്‍ കിരീടാവകാശി ഉത്തരവിട്ടത്. നിലവില്‍ തൊഴില്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിക്കുക.
തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളില്‍ തൊഴിലാളികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും അഭിഭാഷകര്‍ക്കും ഒരേ സ്ഥലത്തു നിന്ന് കാര്യങ്ങള്‍ സാധിക്കുന്ന സാഹചര്യമുണ്ടാക്കണം. ഒന്നിലധികം കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കണം, ഉത്തരവില്‍ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ് തൊഴിലാളി വിഭാഗം. അവര്‍ക്ക് മുന്തിയ പരിഗണന ലഭിക്കണം, കിരീടാവകാശി പറഞ്ഞു.
റാസല്‍ ഖൈമയില്‍ പ്രത്യേക ലേബര്‍ കോടതി തുടങ്ങാനുള്ള കിരീടാവകാശിയുടെ ഉത്തരവ് ഏറെ ശ്രദ്ധേയമാണെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യം എപ്പോഴും ഒരുപടി മുന്നിലാണെന്നതിന്റെ തെളിവാണിതെന്നും ഉത്തരവിനെക്കുറിച്ച് യു എ ഇ തൊഴില്‍ മന്ത്രി സഖര്‍ ഗബാഷ് പ്രതികരിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് തുടങ്ങുന്ന പുതിയ തൊഴില്‍ തര്‍ക്ക കോടതിക്ക് യു എ ഇ തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും സഖര്‍ ഗബാഷ് പറഞ്ഞു.

Latest