സിറാജ് ദിനപത്രത്തിന് ദുബൈ പോലീസിന്റെ ആദരം

Posted on: April 20, 2015 7:34 pm | Last updated: April 20, 2015 at 7:34 pm
DSC_8900
ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി മൊമെന്റോ ഏറ്റുവാങ്ങുന്നു. ദുബൈ പോലീസ് മേധാവി സമീപം

ദുബൈ: സാമൂഹ്യ ബോധവത്കരണ പരിപാടികളില്‍ സജീവ പങ്കാളിത്തം നല്‍കി യതിന് സിറാജ് ദിനപത്രത്തെ ദുബൈ പോലീസ് ആദരിച്ചു.
പോലീസ് ഡിപാര്‍ട്‌മെന്റ് നടത്തുന്ന കാമ്പയിനുകളില്‍ സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ജുമൈറ അല്‍ ഹബ്ത്തൂര്‍ ഗ്രാന്റില്‍ ഒരുക്കിയ ചടങ്ങില്‍ വെച്ചാണ് ആദരിച്ചത്. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി മൊമെന്റോയും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന, മേജര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് റഫീഅ്, മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍, കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഈ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പോലീസ് ഡിപാര്‍ട്‌മെന്റ് നടത്തുന്ന കാമ്പയിനുകള്‍ വിജയിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിക്കുന്ന സഹകാരികള്‍ക്ക് മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന പ്രത്യേകം കൃതജ്ഞത അറിയിച്ചു.
രാജ്യത്തെ പ്രമുഖ അറബ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കൊപ്പമാണ് സിറാജ് ദിനപത്രത്തെ അധികൃതര്‍ ആദരിച്ചത്. മുമ്പും ദുബൈ പോലീസിന്റെ ആദരവിന് സിറാജ് അര്‍ഹമായിട്ടുണ്ട്.