കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ക്ക് സ്വീകരണം

Posted on: April 19, 2015 10:46 pm | Last updated: April 19, 2015 at 10:46 pm

DSC_8550കോഴിക്കോട്: മര്‍കസ് സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖൈക ആന്‍ഡ് മര്‍കിന്‍സ് സ്ഥാപകന്‍ എസ് എസ് എ ഖാദര്‍ ഹാജിയുടെ നേതൃത്വത്തില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുള്ള മഹല്ല് പ്രതിനിധികള്‍, പൗര പ്രമുഖര്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവരടക്കം അന്‍പത് പേരടങ്ങുന്ന പഠന സംഘം കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മാതൃക നേരില്‍ കണ്ട് പഠിക്കാനാണ് മര്‍കസിലെത്തിയത്.
സ്വീകരണ സമ്മേളനം മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുസ്സലാം, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ജനാബ് അന്‍വര്‍ ഷരീഫ്, എസ് എസ് എ ഖാദര്‍ ഹാജി പ്രസംഗിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സ്വീകരണ വേദിയില്‍ നടന്നു. മര്‍കസ് മോഡല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുമെന്ന് കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ഭാരവാഹികള്‍ അറിയിച്ചു. മര്‍കസ് എ ജി എം ഉനൈസ് മുഹമ്മദ് നന്ദി പറഞ്ഞു.