Connect with us

Education

ജാമിയ മില്ലിയ, ഡല്‍ഹി യുണിവേഴ്‌സിറ്റികളില്‍ പഠിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേശീയ സര്‍വകലാശാലകളായ ഡല്‍ഹി യുണിവേഴ്‌സിറ്റിയും , ജാമിയ മില്ലിയ ഇസ്ലാമിയയും വ്യതസ്ത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി യുണിവേഴ്‌സിറ്റി ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി ഏപ്രില്‍ 30. വിശദ വിവരങ്ങള്‍ www.du.ac.in എന്ന സൈറ്റില്‍ ലഭ്യമാണ്.

ഡല്‍ഹിയിലെ തന്നെ ജാമിയ മില്ലിയ യുണിവേഴ്‌സിറ്റി ബിരുദ ബിരുദാനന്തര എം.ഫില്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മെയ് ഒന്നാണ് ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ. എം ബി എ, ബി കോം, ബി എ, ബി എസ് സി കോഴ്‌സുകളില്‍ ചില വിഷയങ്ങള്‍ക്ക് കോഴിക്കോട് പ്രവേശന പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ന്യുനപക്ഷ പദവിയുള്ള എ ഗ്രേഡ് യുണിവേഴ്‌സിറ്റിയായ ജാമിയ മില്ലിയയില്‍ 30 ശതമാനം മുസ്ലിം റിസര്‍വേഷന്‍ ഉണ്ട്. വിശദ വിവരങ്ങള്‍ www.jmi.ac.in എന്ന സൈറ്റില്‍ ലഭ്യമാണ്.

ജാമിയ മില്ലിയ, ഡല്‍ഹി യുണിവേഴ്‌സിറ്റികളില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി എസ് എസ് എഫ് ഡല്‍ഹി ഘടകത്തിനു കീഴില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചിട്ടുണ്ട്. അഡ്മിഷന്‍, ഹോസ്റ്റല്‍, പ്രവേശന പരീക്ഷ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ ജാമിയ മില്ലിയ: 09560707668, 09990923202, ഡല്‍ഹി യുണിവേഴ്‌സിറ്റി: 09971670943, 9810163896.

ജാമിയ മില്ലിയയില്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ബിരുദ തലത്തില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്തു ദിവസത്തെ പ്രത്യേക കോച്ചിംഗ് വേങ്ങര വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ 8281149326, 9961786500 എന്നീ നമ്പറുകളില്‍ലഭ്യമാണ്.