Connect with us

International

ഇറാഖിലെ ബെയ്ജി എണ്ണ ശുദ്ധീകരണ ശാല സൈന്യത്തിന്റെ നിയന്ത്രണത്തില്‍

Published

|

Last Updated

ബഗ്ദാദ്: രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ ബെയ്ജി ഓയില്‍ റിഫൈനറി സൈന്യത്തിന്റെ നിയന്ത്രണത്തില്‍ സുരക്ഷിതമായി. ഇസില്‍ തീവ്രവാദികളുമായി നടന്ന ശക്തദ്ധീകരണ ശാലയുടെ ചുറ്റും നിലയുറപ്പിച്ചാണ് ഇതിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സൈന്യത്തിനായതെന്ന് ഒരു മുതിര്‍ന്ന ഇറാഖീ സൈനിക ഓഫീസര്‍ വ്യക്തമാക്കി. ഇസില്‍ തീവ്രവാദികള്‍ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം ഭാഗികമായി പിടിച്ചെടുക്കുകയും ചെയ്തതോടെ ഇന്നലെ ഇവിടേക്ക് സൈന്യം പ്രവേശിക്കുകയായിരുന്നു. ഇറാഖിലെ സ്വലാഹുദ്ദീന്‍ മേഖലയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബ്ദുല്‍ വഹാബ് അല്‍സാദി വ്യക്തമാക്കി. ശുദ്ധീകരണ ശാല ഗവണ്‍മെന്റ് നിയന്ത്രണത്തിലാണ്, പക്ഷെ ഇവിടേക്ക് സൈന്യം പ്രവേശിക്കാതിരിക്കാന്‍ തീവ്രവാദികള്‍ കെട്ടിടത്തെ വലയം ചെയ്യുകയാണ്. ശിയാസൈനികരുടെയും വ്യോമ സൈന്യത്തിന്റെയും ശക്തമായ പിന്തുണയോടെ സ്വലാഹുദ്ധീന്‍ പ്രവിശ്യയുടെ തലസ്ഥാനമായ തിക്‌രിത് ഈ മാസം തുടക്കത്തില്‍ ഇറാഖീ സൈന്യം തിരിച്ചു പിടിച്ചിരുന്നു. മേഖലയില്‍ നിന്ന് തീവ്രവാദികളുടെ സാന്നിധ്യം ക്രമേണ ഇല്ലാതാക്കാന്‍ ശക്തമായ പ്രവര്‍ത്തനത്തിലാണ് സൈന്യം.

Latest