എസ് എസ് എഫ് സുംറ ക്യാമ്പയിന് തുടക്കം

Posted on: April 18, 2015 11:30 pm | Last updated: April 18, 2015 at 11:30 pm

ssf flagഒതുക്കുങ്ങല്‍: കലര്‍പ്പില്ലാത്ത വിശ്വാസവും ധര്‍മനിഷ്ടമായ ജീവിതവുമാണ് വിജയത്തിലേക്ക് വഴികാട്ടുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാനത്തെ 6500 ലേറെ യുനിറ്റുകളില്‍ സജ്ജീകരിച്ച 18582 ബ്ലോക്കുകളില്‍ നടക്കുന്ന സുംറ ആത്മീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒതുക്കുങ്ങല്‍ ഖാദിനഗര്‍ ബ്ലോക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തില്‍ അടിയുറച്ച് ജീവിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. വിശ്വാസവും ആദര്‍ശവും പിഴപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനകളില്‍ അകപ്പെടാതിരിക്കാനുള്ള കരുതലാണ് പ്രബോധകര്‍ക്കുണ്ടാവേണ്ടത്.
സത്യസന്ധതയും വിശ്വാസ്യതയും പ്രബോധകരുടെ മുഖമുദ്രയാകണം. ഇസ്‌ലാമികാശയങ്ങള്‍ എല്ലാ കാലത്തേക്കും അനുയോജൃമായതാണ്. അതില്‍ കൈകടത്തലുകള്‍ നടത്താന്‍ ആര്‍ക്കും അധികാരമില്ല. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖഫി അധ്യക്ഷത വഹിച്ചു. എം അബ്ദുല്‍ മജീദ്, കെ സൈനുദ്ദീന്‍ സഖാഫി, മുഹമ്മദ് ശരീഫ് നിസാമി സംസാരിച്ചു.