ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ വന്‍ ഓഫറുമായി ബി എസ് എന്‍ എല്‍

Posted on: April 18, 2015 7:56 pm | Last updated: April 18, 2015 at 7:56 pm
SHARE

bsnlന്യൂഡല്‍ഹി: ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ വന്‍ ഓഫറുമായി ബി എസ് എന്‍ എല്‍. മെയ് ഒന്നു മുതല്‍ ബി എസ് എന്‍ എല്‍ ലാന്റ് ലൈനില്‍ നിന്നും രാജ്യത്ത് എവിടേക്കും രാത്രി മുഴുവന്‍ പരിധികളില്ലാതെ സൗജന്യമായി വിളിക്കാമെന്ന വമ്പന്‍ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലാന്‍ഡ്‌ഫോണുകള്‍ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമായതിനെ തുടര്‍ന്നാണ് ഓഫറുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബി എസ് എന്‍ എല്‍ ശ്രമിക്കുന്നത്.

ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവനും ബി എസ് എന്‍ എല്ലില്‍ നിന്ന് ബി എസ് എന്‍ എല്ലിലേക്ക് പരിധികളില്ലാതെ വിളിക്കാവുന്ന ഓഫറും നടപ്പാക്കും. നഗരമേഖലയില്‍ ഈ പ്ലാനിന്റെ വാടക 645 രൂപയായിരിക്കും.