Connect with us

Gulf

മലീഹയില്‍ പൈതൃക പരിപാടികള്‍ തുടങ്ങി

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ പൈതൃക ദിനങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികള്‍ മലീഹ പൈതൃക ഗ്രാമത്തില്‍ ആരംഭിച്ചു.
വിവിധ തുറകളിലുള്ള ധാരാളം പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പൈതൃക ദിനാഘോഷ പരിപാടികള്‍ എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും നടത്തണമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മലീഹയില്‍ പരിപാടികള്‍ ഒരുക്കിയത്. ഇത്തവണ എട്ട് പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പൈതൃകാഘോഷം നടക്കുന്നുണ്ട്.
രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും സംസ്‌കൃതിയെയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിന് ആഘോഷ പരിപാടികള്‍ ഉപയുക്തമാവുന്നുണ്ടെന്ന് ഷാര്‍ജ ഹെറിറ്റേജ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ അബ്ദുല്‍ അനീസ് അല്‍ മുസല്ലം പറഞ്ഞു.

---- facebook comment plugin here -----

Latest