യുവകേരളയാത്ര; ബത്തേരി മണ്ഡലം വാഹനജാഥ തുടങ്ങി

Posted on: April 18, 2015 12:06 pm | Last updated: April 18, 2015 at 12:06 pm

സുല്‍ത്താന്‍ ബത്തേരി: വര്‍ഗീയതക്കെതിരെ മതേതര കേരളം എന്ന മുദ്യാവാക്യത്തില്‍ സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന യുവകേരളയാത്രയുടെ പ്രചരണാര്‍ത്ഥം സുല്‍ത്താന്‍ ബത്തേരി മണ്ഡലം യൂത്ത്‌ലീഗ് സംഘടിപ്പിച്ച ദ്വിദിന വാഹനജാഥക്ക് ഉജ്വല തുടക്കം. ചുള്ളിയോട് വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ ലീഗ് സെക്രട്ടറി പി.പി അയ്യൂബ് ജാഥാക്യാപ്റ്റന്‍ ഇബ്രാഹിം തൈതൊടിക്കു പതാക നല്‍കി ഉദ്ഘാടനം ചെയ്തു. പി.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കെ.എം.ഷബീര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് അബ്ദുല്ല മാടക്കര, ജാഥആ വൈസ് ക്യാപ്‌ററന്‍ സി.കെ ആരിഫ്, കെ.പി.അഷ്‌കര്‍, വി.എം.അബൂബക്കര്‍, കെ.അഹമ്മദ് കുട്ടി, എം.എ ഉസ്മാന്‍, പി.പി.റഷീദ്, ആരിഫ് തണലോട്ട്, നൗഷാദ് മംഗലശ്ശേരി, സജീര്‍ വടുവഞ്ചാല്‍, റിയാസ് കല്ലുവയല്‍, സി.എച്ച്.ഷംസുദ്ദീന്‍, കെ.അഫ്‌സല്‍, ഖാദര്‍സ മാടക്കര, ടി.കെ.റഫീഖ്, ഉവൈസ് സംസാരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി ആദ്യദിനത്തിലെ യാത്ര മുള്ളന്‍കൊല്ലിയില്‍ സമാപിച്ചു. അബ്ദുല്ല മാടക്കര ഉദ്ഘാടനം ചെയ്തു. സി.അസൈനു, കണക്കയില്‍ മുഹമ്മദ്, ഷംസുദ്ദീന്‍ ബിദര്‍ക്കാട്, പി.ബിഷാര്‍, ഷഹബാസ് അമ്പലവയല്‍, ഹാരിസ് ബനാന, അസീസ് വേങ്ങൂര്‍, എം.സുബൈര്‍, അസീസ് ആണ്ടൂര്‍, ഇബ്രാഹിം കോട്ടൂര്‍, ഘാദര്‍ സലിം ഇരുളം, ഉമ്മര്‍, കരീം, സദ്ദാം കുഞ്ഞുമുഹമ്മദ്, കണ്ണിയന്‍ സമദ്, എ.പി.നാസര്‍, മുസ്തഫ കുരുടന്‍ കണ്ടി സംസാരിച്ചു.