ചാവക്കാട്ട് കോടതി സമുച്ചയത്തിന് വേണ്ടി ശ്രമിക്കും: ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ്

Posted on: April 18, 2015 11:57 am | Last updated: April 18, 2015 at 11:57 am

ചാവക്കാട്: കോടതി സമുച്ചയവും കുടുംബ കോടതിയും ചാവക്കാട്ട് സ്ഥാപിക്കുന്നതിന് എല്ലാ ശ്രമവും ഉണ്ടാകുമെന്ന് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ കെ പി ജ്യോതീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു പി. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ്ജഡ്ജി പി മധുസൂദനന്‍, ചാവക്കാട് മജിസ്‌ട്രേട്ട് എം പി ഷിബു, മുന്‍സിഫ് വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി, പാലക്കാട് മജിസ്‌ട്രേട്ട് രാമു രാജ, ഒറ്റപ്പാലം മുന്‍സിഫ് രുഗ്മ എസ്. രാജ, ജില്ലാ അഡീഷനല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പയസ് മാത്യു, അഭിഭാഷകരായ ജോബി ഡേവിഡ്, ടി ബി ചന്ദ്രബാബു, കെ എസ് ബിനോയ്, ഫരീദാബാനു, കെ എം കുഞ്ഞിമുഹമ്മദ് പ്രസംഗിച്ചു.