Connect with us

Kozhikode

കൊടിയത്തൂരിലെ മത്സ്യമാര്‍ക്കറ്റ് നോക്കുകുത്തിയാകുന്നു

Published

|

Last Updated

മുക്കം: ഗ്രാമ പഞ്ചായത്ത് കൊടിയത്തൂര്‍ അങ്ങാടിയില്‍ നിര്‍മിച്ച് നല്‍കിയ മത്സ്യമാര്‍ക്കറ്റ് കെട്ടിടം നോക്കുകുത്തിയാകുന്നു. ഇതോടെ മത്സ്യവില്‍പ്പന അങ്ങാടിയിലെ വിവിധ ഭാഗങ്ങളിലേക്ക് മാറി. 2002ലാണ് അന്നത്തെ ഭരണ സമിതി കൊടിയത്തൂരില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം കെ നളിനി മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. അന്ന് മുതല്‍ നല്ല നിലയില്‍ മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം നടന്നിരുന്നു. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. മാര്‍ക്കറ്റ് കൊടിയത്തുര്‍ കാരക്കുറ്റി റോഡില്‍ അങ്ങാടിയില്‍ നിന്ന് അല്‍പം മാറി സ്ഥിതിചെയ്യുന്നതിനാല്‍ നാട്ടുകാര്‍ക്കും വിലയ ബുദ്ധിമുട്ട്് സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ കഴിത്ത രണ്ട് വര്‍ഷമായി മത്സ്യ മാര്‍ക്കറ്റ് ആരും ലേലം കൊള്ളുന്നില്ല. അങ്ങാടിയിലെ സ്വകാര്യ പീടിക മുറികളില്‍ കച്ചവടത്തിന് അനുമതി നല്‍കിയതോടെ മാര്‍ക്കറ്റില്‍ കച്ചവടം കുറയുകയായിരുന്നു. ഇതിന് പുറമെ മാര്‍ക്കറ്റ് യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ കെട്ടിടത്തിന്റെ സഥിതിയും ശോച്യനീയമായി. ചുമരും നിലവും ടൈലുകള്‍ പാകി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് ഇന്ന് തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
കൊടിയത്തൂരിലെ മത്സ്യ കച്ചവടം പഞ്ചായത്ത് നിര്‍മിച്ച് മാര്‍ക്കറ്റില്‍ തന്നെ പുനഃസ്ഥാപിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Latest