ദാര്‍ അല്‍ ബിര്‍ സൊസൈറ്റിയെ ശൈഖ് മുഹമ്മദ് ആദരിച്ചു

Posted on: April 17, 2015 6:59 pm | Last updated: April 17, 2015 at 6:59 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയെ ആദരിച്ചു. ദുബൈ ഗവ. എക്‌സലെന്‍സ് പ്രോഗ്രാമിന്റെ 18-ാമത് എഡിഷന്റെ ഭാഗമായാണ് ആദരിച്ചത്. ആദരിക്കലിന്റെ ഭാഗമായി സൊസൈറ്റി ചെയര്‍മാന്‍ ഖല്‍ഫാന്‍ ഖലീഫ അല്‍ മസ്‌റൂഇക്ക് ശൈഖ് മുഹമ്മദ് അവാര്‍ഡും സമ്മാനിച്ചും. സൊസൈറ്റി നേതൃത്വം നല്‍കിയ ‘ദുബൈ ഹാന്‍ഡ്‌സ് ഡ്രൈവ്’ കൂടി പരിഗണിച്ചാണ് ആദരിച്ചത്.
താഴ്ന്ന വരുമാനക്കാര്‍ക്കായി നല്‍കിയ മാനുഷികമായ സേവനങ്ങള്‍ക്കൊപ്പം ഇത്തരം സേവനങ്ങള്‍ തടവുകാര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും നല്‍കിയതും ആദരിക്കുന്നതിന് കാരണമായതായി അല്‍ മസ്‌റൂഇ വ്യക്തമാക്കി. തടവുപുള്ളികള്‍ക്കിടയില്‍ മതപരമായ ബോധവത്കരണം നടത്തുന്നതിലും പ്രശംസനീയമായ സേവനമാണ് ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ നടത്തുന്നത്. സൊസൈറ്റി തടവുപുള്ളികള്‍ക്കായി ചോരപ്പണം സംഘടിപ്പിക്കുകയും ശിക്ഷാ കാലാവധി അവസാനിച്ചവര്‍ക്ക് നാട്ടില്‍ പോകാന്‍ വിമാനടിക്കറ്റ് നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.