ഹുര്‍റിയത്ത് നേതാക്കളുടെ അറസ്റ്റ്: ശ്രീനഗറില്‍ സംഘര്‍ഷം

Posted on: April 17, 2015 5:22 pm | Last updated: April 17, 2015 at 10:56 pm

masarat_clashes_mufti

ശ്രീനഗര്‍: ഹുര്‍റിയത്ത് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ നടന്ന പ്രകടനം അക്രമാസ്‌ക്തമായി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഹുര്‍റിയത്ത് തോവ് മിര്‍വാഇസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ നൊഹാട്ടയില്‍ നടന്ന റാലിയാണ് സംഘര്‍ഷഭരിതമായത്.

ഹുറിയത്ത് നേതാക്കളായ മസ്‌റത്ത് ആലമിനെയും സയ്യിദ് അലി ഷാ ഗീലാനിയെയും ഇന്നലെ രാത്രിയാണ് കരുതല്‍ തടങ്കലിലാക്കിയത്.