ഇറ്റലിക്ക് സമീപം വീണ്ടും ബോട്ട് മുങ്ങി; 40 പേരെ കാണാതായി

Posted on: April 16, 2015 9:03 pm | Last updated: April 16, 2015 at 9:03 pm
SHARE

italiyan boat
റോം: ലിബിയയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെയുമായി ഇറ്റലിയിലേക്ക് പുറപ്പെട്ട ബോട്ട് മുങ്ങി 40 പേരെ കാണാതായി. നാല് പേരെ ഇറ്റാലിയന്‍ നേവി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 400 പേരെ കാണാതായിരുന്നു.

മേഖലയില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിലപ്പെടുന്നത് പതിവായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി പതിനായിരത്തോളം കുടിയേറ്റക്കാരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.