സി പി എമ്മിനെ ഇല്ലാതാക്കാമെന്നാണ് ആര്‍ എസ് എസ് കരുതുന്നതെന്ന് പിണറായി

Posted on: April 16, 2015 1:58 pm | Last updated: April 16, 2015 at 1:58 pm

PINARAYI VIJAYANകണ്ണൂര്‍: കൊലപാതക പരമ്പരയിലൂടെ സി പി എമ്മിനെ ഇല്ലാതാക്കാമെന്നാണ് ആര്‍ എസ് എസ് കരുതുന്നതെന്ന് പിണറായി വിജയന്‍. പാനൂരില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പിണറായി നിലപാടറിയിച്ചത്. വിനോദന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധമുയരേണ്ടതുണ്ട്.

ആര്‍ എസ് എസില്‍ നിന്ന് സി പി എമ്മിലെത്തിയ സഖാവാണ് വിനോദന്‍. സി പി എം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലപ്പെടുത്തുമ്പോള്‍ മൗനം അവലംബിക്കുന്നവര്‍ക്ക് നേരെയും ഒരിക്കല്‍ ആര്‍ എസ് എസിന്റെ ആയുധങ്ങള്‍ വരുമെന്ന് തിരിച്ചറിയണമെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്