രഘുറാം രാജന് ഭീഷണിയുമായി ഇ മെയില്‍ സന്ദേശം

Posted on: April 16, 2015 12:26 pm | Last updated: April 16, 2015 at 12:27 pm

raghuram rajanമുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഭീഷണിയുമായി ഇ മെയില്‍ സന്ദേശം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രഘുറാം രാജന് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി കെ പി ബഖ്ശി പറഞ്ഞു.

മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ചീഫ് സെക്രട്ടറി തയ്യാറായില്ല. ഇ മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.