ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ബാഴ്‌സലോണക്ക് ജയം

Posted on: April 16, 2015 9:47 am | Last updated: April 16, 2015 at 9:47 am

barsaപാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പി എസ് ജിയെ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ലൂയിസ് സുവാരസിന്റെയും നെയ്മറുടെയും ഗോളുകളാണു കറ്റാലന്‍ കരുത്തന്‍മാര്‍ക്ക് എതിരാളികളുടെ തട്ടകത്തില്‍ വിജയം നേടിക്കൊടുത്തത്. സുവാരസ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ നെയ്മര്‍ ഒരു ഗോള്‍ നേടി.

പതിനെട്ടാം മിനിറ്റില്‍ നെയ്മറാണു ബാഴ്‌സയുടെ ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 67, 79 മിനിറ്റുകളില്‍ സുവാരസ് ലീഡുയര്‍ത്തി. 82ാം മിനിറ്റിലാണു ജെറേമി മത്തേയു പി എസ് ജിയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്. സസ്‌പെന്‍ഷന്‍ കാരണം സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് അടക്കമുള്ള ഏതാനും താരങ്ങള്‍ക്കു കളിക്കാന്‍ കഴിയാതാതിരുന്നതിനാല്‍ പി എസ് ജിയുടെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കുറവായിരുന്നു.