പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

Posted on: April 16, 2015 8:25 am | Last updated: April 18, 2015 at 5:19 pm

shibinതൃശൂര്‍: അരിമ്പൂരില്‍ പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി ഷിബിനെ പോലീസ് അറസ്റ്റ് ചെയ്തു. പളനിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പിതാവ് സുരേന്ദ്രനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. അഞ്ച് വര്‍ഷത്തെ പ്രണയം പരാജയപ്പെട്ടതാണ് കൊലപാതക ശ്രമത്തിന് കാരണം. പ്രതി ലഹരി മരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.