ദേശീയ തലത്തില്‍ മൂന്നാം മൂന്നണി പ്രായോഗികമല്ലെന്ന് കാരാട്ട്

Posted on: April 15, 2015 3:55 pm | Last updated: April 15, 2015 at 9:26 pm

prakash-karatവിശാഖപട്ടണം: ദേശീയതലത്തില്‍ മൂന്നാം മുന്നണി എന്ന ആശയം പ്രായോഗികമല്ലെന്നു സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതിനു പകരം ഇടതുബദല്‍ ആലോചനയിലുണ്ടെന്നും കാരാട്ട് വിശാഖപട്ടണത്തു പറഞ്ഞു. വിശാല ഇടത് ഐക്യം എന്നതു തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഒന്നല്ലെന്നും ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കുള്ള ബദലാണ് ഇടത് ഐക്യത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പിക്കുകയും ബി ജെ പിയെ ഒറ്റപ്പെടുത്തുകയുമാണു ലക്ഷ്യം. മിസ്ഡ് കോളിലൂടെയും മെസേജിലൂടെയും സി പി എം അംഗത്വം നല്‍കില്ലെന്നും കാരാട്ട് പറഞ്ഞു.