ശേഷാചലം വെടിവെപ്പ്: പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

Posted on: April 15, 2015 3:10 pm | Last updated: April 15, 2015 at 9:26 pm

hydrabad encounter2ഹൈദ്രാബാദ്: ശേഷാചലത്ത് ചന്ദനക്കൊള്ളക്കാരെന്ന പേരില്‍ 20 പേരെ വെടിവെച്ചുകൊന്ന കേസില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത പോലീസുകാര്‍ക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തില്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പോലീസ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുകയായിരുന്നു എന്നാണ് സാക്ഷികള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നത്.