Connect with us

Kozhikode

പി പി ഉസ്താദ് അനുസ്മരണ സമ്മേളനം

Published

|

Last Updated

നരിക്കുനി: സുന്നി കേരളത്തിലെ പ്രബോധന രംഗം വെല്ലുവിളികള്‍ നേരിട്ട ഒരു കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന് അജയ്യമായ നേതൃത്വം നല്‍കിയ പണ്ഡിതനായിരുന്നു പാറന്നൂര്‍ പി പി മുഹ് യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
ജീവിതം മുഴുവന്‍ പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നീക്കിവെച്ച അദ്ദേഹം അചഞ്ചലമായ ആദര്‍ശ നിഷ്ഠ, അടിപതറാത്ത സംഘടനാബോധം, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള മനസ്, സത്യം തുറന്ന് പറയാനുള്ള ആര്‍ജവം, അഭ്യസ്ത വിദ്യരെയും സാധാരണക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന രചനാപാടവം, നര്‍മരസം തുളുമ്പുമ്പോഴും ആധികാരികത വിട്ടുപോവാത്ത പ്രഭാഷണ ശൈലി തുടങ്ങി ഒട്ടനവധി ഗുണങ്ങളിലൂടെ വേറിട്ട വ്യക്തിത്വമായിരുന്നുവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കൊയിലാട്ട് കുഞ്ഞിസീതി കോയ തങ്ങള്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ എരുമാട്, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, സി പി ശാഫി സഖാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍ വയനാട്, കെ ആലിക്കുട്ടി ഫൈസി, എന്‍ പി ഉമര്‍ ഹാജി, അബ്ദുല്‍ഖാദര്‍ ദാരിമി കല്‍ത്തറ, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ വാരാമ്പറ്റ, സി എം യൂസുഫ് സഖാഫി, ശരീഫ് സഅദി, അബ്ദുര്‍റഹ്മാന്‍ സഖാഫി, അയ്യൂബ് അഹ്‌സനി, ജമാലുദ്ദീന്‍ സഖാഫി, കെ പി എസ് എളേറ്റില്‍, വി പി മുഹമ്മദ് സഖാഫി, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി, ടി എ മുഹമ്മദ് അഹ്‌സനി, മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു.

Latest