ഗര്‍ഭ നിരോധന ഗുളികകള്‍ തലച്ചോറിനെ ചുരുക്കുമെന്ന് പഠനം

Posted on: April 14, 2015 8:10 pm | Last updated: April 14, 2015 at 8:10 pm

the-pillകാലിഫോര്‍ണിയ: ഗര്‍ഭനിരോധന ഗുളികകള്‍ തലച്ചോറിന്റെ ഒരു ഭാഗം ചുരുക്കുമെന്ന് പഠനം. ഗര്‍ഭനിരോധന ഗുളികകളിലടങ്ങിയ രാസവസ്തുക്കള്‍ സ്ത്രീശരീരത്തിലെ ഹോര്‍മോണിനെ അമര്‍ത്തി കളയുമെന്നും തലച്ചോറിന്റെ ഘടനയെ തന്നെ ബാധിക്കുമെന്നുമാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം സ്ത്രീകളില്‍ അമിത ഉത്കണ്ഠ്ക്കും വിഷാദരോഗത്തിനും ഇടയാക്കും. ഗര്‍ഭനിരോധന മരുന്നുകള്‍ അധികമായി ഉപയോഗിക്കുന്നത് സ്ത്രീകളുടെ വൈകാരികമായ അവസ്ഥ്ക്ക് തന്നെ മാറ്റം വരുത്തുമെന്നും പഠനം തെളിയിക്കുന്നു. ഹ്യൂമണ്‍ ബ്രെയിന്‍ മാപ്പിങ്ങ് എന്ന ജേര്‍ണലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.