കാശ്മീരില്‍ വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍

Posted on: April 14, 2015 7:09 pm | Last updated: April 15, 2015 at 12:44 am

kashmir leadersത്രാള്‍: ജമ്മു കശ്മീര്‍ വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്കിനെയും മസറത്ത് ആലമിനെയും പോലീസ് അറസ്റ്റു ചെയ്തു. ത്രാളിലെ സംഘര്‍ഷ മേഖലയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. തീവ്രവാദിയെന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ യുവാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, യുവാവിന് ഭീകരരുമായി ബന്ധമുണ്ടെന്നും അയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാല്‍ സൈന്യം വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നുവെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.