കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കില്ലെന്ന് പി സി തോമസ്

Posted on: April 14, 2015 6:31 pm | Last updated: April 15, 2015 at 12:43 am
SHARE

pc thomasകൊച്ചി: തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലും ലയിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസുകള്‍ ആശയപരമായി യോജിക്കണമെന്ന അഭിപ്രായമാണു താന്‍ പ്രകടിപ്പിച്ചതെന്നും പി സി തോമസ്. തന്റെ അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്ന ചില പ്രസ്താവനകളും പ്രചാരണങ്ങളും വരുന്നതു വേദനാജനകമാണ്.

വ്യക്തിപരമായി ധനമന്ത്രി കെ എം മാണി അഴിമതി കാണിക്കുമെന്നു കരുതുന്നില്ല എന്നാണു താന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനുശേഷം കേരള കോണ്‍ഗ്രസ് എമ്മിലെ ചില പ്രമുഖനേതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കെ എം മാണി വിളിച്ചിട്ടില്ല. അഴിമതിക്കെതിരെ താന്‍ നടത്തുന്ന കേരളയാത്രയില്‍ ഒരു രാഷ്ട്രീയ നേതാവിനെയും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും തോമസ് പറഞ്ഞു.