സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എ എ അസീസ്

Posted on: April 12, 2015 7:16 pm | Last updated: April 13, 2015 at 5:56 pm

a a aseesതിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യു ഡി എഫ് വിട്ട ഒരു കക്ഷിയുടെ നേതൃത്വത്തിലാണ് ഈ ശ്രമം നടക്കുന്നത്. ഇതിനായി ഇവര്‍ ആര്‍ എസ് പിയേയും ജനതാദളിനെയും സമീപിച്ചിരുന്നതായും അസീസ് വെളിപ്പെടുത്തി.

ശ്രമം നടത്തുന്ന കക്ഷിയാരാണെന്നു വെളിപ്പെടുത്തില്ല. തങ്ങള്‍ മുന്നണി വിട്ടാല്‍ സര്‍ക്കാര്‍ വീഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു മുതലെടുക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് നടത്തുന്നതെന്നും അസീസ് പറഞ്ഞു.