ജോസ് കെ മാണിക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്നു ടി എസ് ജോണ്‍

Posted on: April 12, 2015 6:34 pm | Last updated: April 13, 2015 at 12:32 am

ts-john.jpg.image.784.410കോട്ടയം: ജോസ് കെ മാണിക്കെതിരായ കോഴ ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ അഡ്വ. ടി എസ് ജോണ്‍. റബര്‍ കമ്പനി ഉടമകളില്‍നിന്നു ജോസ് മാണി എം പി കോഴ വാങ്ങിയെന്ന ആരോപണം സി ബി ഐ അന്വേഷിക്കണം. കെ എം മാണിക്കും ജോസ് കെ മാണിക്കുമെതിരെ പ്രതിഷേധ സമരത്തിനു തയറെടുക്കുകയാണെന്നും തീരുമാനം അടുത്ത യോഗത്തിലുണ്ടാവുമെന്നും ടി എസ് ജോണ്‍ അറിയിച്ചു.