അബുദാബിയില്‍ നിന്നും യാത്ര തിരിച്ച പൂച്ചക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ തിരച്ചില്‍!

Posted on: April 12, 2015 6:08 pm | Last updated: April 12, 2015 at 6:08 pm

&MaxW=640&MaxH=427&AR-150419972അബുദാബി: അബുദാബിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച പൂച്ചയെ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ കാണാതായി. പൂച്ചയെ കണ്ടെത്തുന്നതിന് എയര്‍പോര്‍ട്ടിനു പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടത്തി. അബുദാബിയില്‍ സ്ഥിര താമസക്കാരിയായ ജെന്നിഫര്‍ സ്റ്റെവാര്‍ട്ട് ഭര്‍ത്താവ് ജോസഫ് നാമന്റെ കൂടെ മൂന്നരവര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തന്റെ പൊന്നോമന പൂച്ചയെ സ്വദേശത്തേക്ക് തിരിച്ച് കൊണ്ടുപോയത്. ജെന്നിഫര്‍ സ്റ്റെവാര്‍ട്ടിന്റെ സമീപത്ത് തന്നെ എപ്പോഴുമുണ്ടാകുന്ന പൂച്ചയെ ഇവര്‍ സുഹൃത്തായാണ് കണ്ടിരുന്നത്. അബുദാബിയിലെ താമസ സ്ഥലം സുപരിചിതമായ പൂച്ച തിരിച്ച് അബുദാബിയിലേക്ക് തന്നെ പോകുവാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. പ്രത്യേകം തയ്യാറാക്കിയ ബോക്‌സിലാണ് പൂച്ചയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയത്. എന്നാല്‍ എങ്ങനെയാണ് കാണാതായത് എന്നതില്‍ ദുരൂഹത ബാക്കിനില്‍ക്കുന്നു.