ആര്‍ എസ് പി വിലപേശുന്നു എന്നത് സി പി എം ഭാവനാ സൃഷ്ടി: എ എ അസീസ്

Posted on: April 11, 2015 11:18 am | Last updated: April 11, 2015 at 11:08 pm
SHARE

a a aseesകൊല്ലം: ആര്‍ എസ് പി യു ഡി എഫില്‍ വിലപേശല്‍ നടത്തുന്നുവെന്നതു സി പി എമ്മിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. മുന്നണി മര്യാദ ലംഘിക്കുന്നതു സി പി എമ്മാണെന്നും ഘടകകക്ഷികള്‍ മുന്നണി വിട്ടതിനെക്കുറിച്ചു സി പി എം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടി ആര്‍ എസ് പി വിലപേശല്‍ നടത്തുകയാണെന്നു വെള്ളിയാഴ്ച പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആര്‍ എസ് പി വിലപേശുന്നതായി കരുതുന്നില്ലെന്നും മുന്നണി വിട്ടുപോയ കക്ഷികളെല്ലാം തിരിച്ചു വരണമെന്നുമായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രതികരണം.