ആന്ധ്രയില്‍ കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികളെന്ന് മന്ത്രി

Posted on: April 11, 2015 10:34 am | Last updated: April 13, 2015 at 12:31 am

hydrabad encounter2ഹൈദരാബാദ്: ആന്ധ്രയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ചന്ദനക്കൊള്ളക്കാര്‍ സ്ഥിരം കുറ്റവാളികളാണെന്ന് ആന്ധ്ര വനം മന്ത്രി ഗോപാലകൃഷ്ണ റെഡ്ഡി. പോലീസ് നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടത് വലിയ വിവാദത്തിന് കാരണമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

‘അവര്‍ കള്ളക്കടത്തുകാരണ്, അല്ലാതെ മരംവെട്ടുകാരല്ല-മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പലരും മുന്‍പും പൊലീസ് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഗോവിന്ദന്‍ രാജേന്ദ്രന്‍ 2013 മെയില്‍ രക്തചന്ദനകടത്തിന് പിടിയിലായതാണ്. കൂടുതല്‍ പോലീസുകാരുണ്ടായിരുന്നെങ്കില്‍ ഇവരെ പിടികൂടാനാവുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.