നാടെങ്ങും ഹസനിയ്യ ദിനാചരണം

Posted on: April 11, 2015 5:47 am | Last updated: April 10, 2015 at 10:47 pm

ഹസനിയ്യനഗര്‍: ഹസനിയ്യ സമ്മേളനത്തിന്റെ വരവ് അറിയിച്ച് കൊണ്ട് ഹസനിയ്യ ഡേ നാടെങ്ങും ആചരിച്ചു.
സ്‌നേഹ സമൂഹം, സുരക്ഷിത രാജ്യം പ്രമേയത്തില്‍ ഈ മാസം 24,25,26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ്യ ഇരുപതാം വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായാണ് പള്ളികള്‍ കേന്ദീകരിച്ച് ഹസനിയ്യ ഡേ ആചരിച്ചത്.ജുമുഅ നിസ്‌കാരാന്തരം ലഘുലേഖ വിതരണം നടന്നു.ദൗതിക, ആത്മീയ വിദ്യാഭ്യാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജാമിഅ ഹസനിയ്യ വഹിച്ച പങ്കിനെക്കുറിച്ചും സമ്മേളനത്തിന്റെ ഭാഗമായി ഹസനിയ്യ നടപ്പാക്കുന്ന കര്‍മപദ്ധതികളും ജനങ്ങള്‍ ഹാര്‍ദ്ദവമായാണ് സ്വീകരിച്ചത്.
കോര്‍ഡോവ ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഡിജിറ്റല്‍ ലൈബ്രറി, കോര്‍ഡോവ കോസ്മസ് റെസിഡന്‍ഷ്യല്‍ തുടങ്ങി വിവിധ പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ വികസനമുന്നേറ്റത്തിന് സാധ്യതയൊരുക്കുമെന്നാണ് പൊതുവെ അഭിപ്രായം. സമ്മേളനത്തിന് മുഴുവന്‍ ആളുകളെയും ഭാഗമാക്കുന്നതിന് വേണ്ടിയുള്ള ഫണ്ട സ്വരൂപത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജാമിഅ ഹസനിയ്യ സമ്മേളനം ചരിത്രസം’വമാക്കുമെന്ന ദൃഢ നിശ്ചയത്തോടെ സുന്നിപ്രവര്‍ത്തകര്‍ പള്ളികളില്‍ ഹസനിയ്യ ഡേ യുമായി മുന്നോട്ടിറങ്ങിയപ്പോള്‍ ഇതിനും ഞങ്ങളുടെ പിന്തുണകൂടിയുണ്ടാകുമെന്നാണ് പ്രഖ്യാപനമാണ് ജനങ്ങള്‍ക്കിടയിലുണ്ടായത്. ഹസനിയ്യ ഡേ വിജയിപ്പിക്കാന്‍ മുഴുവന്‍ സുന്നിപ്രവര്‍ത്തകരെയും അതിന് പിന്തുണനല്‍കിയ ജനങ്ങളെയും ഹസനിയ്യ മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.