ആനക്കര സര്‍വീസ് സഹകരണ ബേങ്ക്: കോടികളുടെ ക്രമക്കേട്: പ്രതിഷേധം വ്യാപകമാകുന്നു

Posted on: April 10, 2015 10:05 am | Last updated: April 10, 2015 at 10:05 am

കൂറ്റനാട് : ആനക്കര സര്‍വീസ് സഹകരണ ബേങ്കില്‍ നിന്നും ഉദ്യോഗസ്തരുടെ സഹായത്തോടെ മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധം വ്യാപകമാകുന്നു മുസ്‌ലീംലീഗ് ആദ്യം സമരവുമായി വന്നു. ഇതിനെ പുറകെ കോണ്‍ഗ്രസ്സും വന്നിരിക്കുകയാണ്.
മാര്‍ച്ച് അവസാനത്തിലാണ് കുമ്പിടിശാഖയിലെ ലേലസ്വര്‍ണ്ണാ’ഭരണങ്ങളില്‍ മുക്ക് പണ്ടമുളളതായി കണ്ടെത്തിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇത് മൂടിവെയ്ക്കാനാണ് 29 ന് നടക്കേണ്ട ലേലം മാറ്റിവെച്ചതെന്ന് മുസ് ലീം ലീഗ്ഭാരവാഹികളും പറയുന്നു.— എന്നാല്‍ ബേങ്ക് അധികൃതര്‍ ഇതുവരെയും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കോണ്‍ഗ്രസും, മുസ്‌ലീം ലീഗും, എസ് ഡി പി െഎയും വിവിധ തരത്തിലുളള പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.— ഇതുമായി ബന്ധപ്പെട്ട് ബേങ്കിലുണ്ടായിരുന്ന അപ്രൈസറെ മാറ്റിയതായും ഇവര്‍കുറ്റപ്പെടുത്തുന്നു. ഇയാള്‍ സി പി െഎ എം കുമ്പിടി ബ്രാഞ്ചിന്റെ സെക്രട്ടിയാണന്നും പ്രതിഷേധവുമായി രംഗത്തുളളവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ആനക്കര സര്‍വീസ് സഹകരണ ബേങ്കിന്റെ കുമ്പിടി ഹെഡ് ഓഫീസിലും , സായാഹ്ന ശാഖയിലും ആയി നിരവധി ആളുകളുടെ പേരില്‍ മുക്ക് പണ്ടം പണയപ്പെടുത്തി 2 കോടിയില്‍ ഏറെ രൂപ തട്ടി എടുത്ത് സ്ഥിരം ബേങ്ക് ഇടപാട് നടത്തിയിട്ടുണ്ടെന്നും മുസ്‌ലീം ലീഗ് ഭാരവാഹികള്‍ കുമ്പിടിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബേങ്കില്‍ എത്തുന്നവരുടെ പേരില്‍ സൗഹൃദം നടിച്ചു വിവരം പറഞ്ഞും മറ്റു ചിലരുടെ പേരില്‍ വ്യാജ രേഖകള്‍ചമച്ചുമാണ് മുക്ക് പണ്ടം പണയപ്പെടുത്തിയിരുന്നതെന്ന് ഇവര്‍ പറഞ്ഞു. വര്‍ഷങ്ങളായി മാറ്റിവെച്ചു വരുന്നപണ്ടം സ്വര്‍ണ്ണത്തിനു വില കുറഞ്ഞതോടെ മാറ്റി വെക്കുമ്പോള്‍ കൂടുതല്‍ പണം തിരിച്ചടക്കേണ്ടി വന്നതോടെ പലിശ അടക്കാതിരുന്ന സ്വര്‍ണ്ണം ലേലത്തിനു വെക്കുകയായിരുന്നു.
ലേലത്തിനു കലാവധി തെറ്റിയാല്‍ അയക്കേണ്ട നോട്ടിസ് അയക്കാതെയും മറ്റും ആണ് വ്യാജ രേഖകള്‍ ഉണ്ടാക്കി പണയ പെടുത്തിയ വിവരം മേല്‍വിലാസക്കാരന്‍ അറിയാതെ സൂക്ഷിച്ചതെന്നു പത്രസമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു.
പ്രതികളെ സംരക്ഷിക്കുന്ന ഡയറക്ടര്‍ബോര്‍ഡും സി—പി—.എം നേത്യത്വവും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ബേങ്കിലെ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബാങ്കിന് മുന്നില്‍ അനിശ്ചിതകാലം നിരാഹാരസമരമുള്‍പ്പെടെയുളള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ വ്യക്തമാക്കി.—
പത്രസമ്മേളനത്തില്‍ കെ പി മുഹമ്മദ് കുട്ടി കൂടല്ലൂര്‍, അബ്ദു ചോലയില്‍, പി എം ഹംസക്കുട്ടി, കെ വി സുലൈമാന്‍ എന്നിവര്‍സംബന്ധിച്ചു.