Connect with us

Ongoing News

ചെന്നൈയെ വിറപ്പിച്ച് ഡല്‍ഹി കീഴടങ്ങി

Published

|

Last Updated

ചെന്നൈ: ഐ പി എല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ട് റണ്‍സിന് ഡല്‍ ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി. 150 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നേടിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി. ക്യാപ്റ്റന്‍ എം എസ് ധോനി 27 പന്തില്‍ നിന്ന് 30 റണ്‍സെടുക്ക് പുറത്തായി. സ്മിത് 34ഉം ഡു പ്ലിസിസ് 32ഉം രവീന്ദ്ര ജഡേജ 17ഉം അശ്വിന്‍ 12ഉം റണ്‍സെടുത്തു. നിലെ ഡല്‍ഹിക്ക് വേണ്ടി 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ഡ്വെയിന്‍ സ്മിതിലൂടെ രണ്ടാമത്തെ പന്തില്‍ ബൗണ്ടറി പായിച്ചുകൊണ്ടാണ് ചെന്നൈ ഇന്നിംഗ്‌സിന് തുടക്കമിട്ടത്. അതേ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ കൂടി പായിച്ച് സ്മിത് തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്തു. 14 റണ്‍സാണ് ഒരു ലെഗ്‌ബൈ ബൗണ്ടറിയടക്കം ഡല്‍ഹിയുടെ ആല്‍ബി മോര്‍ക്കലിന്റെ ആദ്യ ഓവറില്‍ പിറന്നത്. രണ്ടാമത്തെ ഓവറില്‍ ചെന്നൈക്ക് വലിയ ആദ്യ വിക്കറ്റ് നഷ്ടമായി. ബ്രെണ്ടന്‍ മെക്കല്ലം നഥാന്‍ കോള്‍ട്ടര്‍ നിലെയുടെ പന്തില്‍ യുവരാജ് സിംഗിന് കാച്ച് നല്‍കി മടങ്ങി. ആദ്യ പന്തില്‍ നേടിയ നാല് റണ്‍സ് മാത്രമായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ സംഭവന. പകരം എത്തിയ സുരേഷ് റെയ്‌ന ഏഴ് പന്തില്‍ നിന്ന് നാല് റണ്‍സെടുത്ത് മൂന്നാം ഓവറില്‍ നിലെയുടെ പന്തില്‍ ക്ലീന്‍ബൗ ള്‍ഡായി മടങ്ങി. പകരമെത്തിയ ഫാഫ് ഡു പ്ലെസിസ് സ്മിതു മായി ചേര്‍ന്നാണ് മെച്ചപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
മടക്ക ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് രണ്ടാം ഓവറില്‍ 13 റണ്‍സില്‍ എത്തിനില്‍ക്കുമ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സ് മാത്രമെടുത്ത ഗൗതമിന്റെ വിക്കറ്റായിരുന്നു അത്. മൂന്നാം ഓവറില്‍ നെഹ്‌റയുടെ പന്തില്‍ മായങ്ക് അഗര്‍വാളും പുറത്തായി. അഞ്ചാമത്തെ ഓവറില്‍ സ്‌കോര്‍ 39ല്‍ എത്തിനില്‍ക്കുന്വോള്‍ ശ്രേയസ് അയ്യര്‍ കൂടി പുറത്തായതോടെ ഡെല്‍ഹിയുടെ നില പരുങ്ങലിലായി. കെദാര്‍ യാദവും ആല്‍ബി മോര്‍ക്കലും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റി. 13.2ാമത്തെ ഓവറില്‍ യാദവ് 20 റണ്‍സുമായി മോഹിത് ശര്‍മയുടെ പന്തില്‍ ജഡേജക്ക് പിടിനല്‍കി മടങ്ങി. പിറകെയെത്തി യ യുവരാജ് സിംഗും (9) ബ്രാ വോക്ക് പിടികൊടുത്തു. ഡുമിനിയും (5) പി ന്നാല മടങ്ങിയ തോടെ സ്‌കോര്‍ 106ല്‍ ഡല്‍ഹി ക്ക് ആറാം വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍ സെടുത്ത നിലെയെ അശ്വിന്‍ പുറത്താക്കി. മോര്‍ക്ക ല്‍ (75/55)അര്‍ധസെഞ്ച്വ റി തികച്ചു. ചെന്നൈക്ക് വേണ്ടി നെഹ്‌റ മൂന്ന് വിക്കറ്റ് വീഴ്ത്തി.

---- facebook comment plugin here -----

Latest