നികുതി അടയ്ക്കാത്ത സ്വര്‍ണം പിടികൂടി

Posted on: April 9, 2015 9:51 pm | Last updated: April 9, 2015 at 9:51 pm

കൊല്ലം: നികുതി അടയ്ക്കാതെ കടത്തുവാന്‍ ശ്രമിച്ച ആറു കിലോ സ്വര്‍ണം കൊല്ലത്ത് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. വിപണിയില്‍ ഇതിന് ഒരു കോടി 70 ലക്ഷം രൂപയില്‍ അധികം വില വരും. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ സ്വദേശികളടക്കം ആറു പേര്‍ പിടിയിലായി