മുന്നണി ഒറ്റക്കെട്ടെന്ന് പിപി തങ്കച്ചന്‍

Posted on: April 9, 2015 4:23 pm | Last updated: April 10, 2015 at 12:04 am

thankachanതിരുവനന്തപുരം: മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും തോമസ് ഉണ്ണിയാടനെ പുതിയ ചീഫ് വിപ്പായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം)ന്റെ നിര്‍ദേശം നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും തങ്കച്ചന്‍ പറഞ്ഞു.

പി സി ജോര്‍ജിന്റെ കത്ത് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും സരിതയുടെ കത്ത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ഇടതു പക്ഷത്തിന്റെ ഇരത്താപ്പും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും ജനങ്ങളിലെത്തിക്കാന്‍ മേഖലാ ജാഥകളും നിയമസഭാതലത്തില്‍ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. ഭവനസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.