സിപിഎമ്മില്‍ ലയിക്കാന്‍ ജെ എസ് എസ് തീരുമാനം

Posted on: April 9, 2015 3:09 pm | Last updated: April 10, 2015 at 12:04 am

gouri-amma-1തിരുവനന്തപുരം: ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് കോടിയേരി ചര്‍ച്ച നടത്തിയത്.
ജെഎസ്എസ് നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഗൗരിയമ്മ സിപിഎമ്മിനോട് ആവശ്യപ്പെടും. അതേസമയം ജെഎസ്എസിന്റെ യുവജനസംഘടനയ്ക്ക് ലയനത്തോട് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയെ 1994ലാണ് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്.

ALSO READ  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം