ആദ്യ ജയം കൊല്‍ക്കത്തക്ക്

Posted on: April 9, 2015 12:06 am | Last updated: April 9, 2015 at 12:06 am

210181കൊല്‍ക്കത്ത: ഐ പി എല്‍ എട്ടാം എഡിഷന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍ : മുംബൈ 168/3 ; കൊല്‍ക്കത്ത 18.3 ഓവറില്‍ 170/3.
സൂര്യകുമാര്‍ യാദവ് (20 പന്തില്‍ 46), യൂസുഫ് പത്താന്‍ (12 പന്തില്‍ 14) എന്നിവര്‍ പുറത്താകാതെ കൊല്‍ക്കത്തയെ ലക്ഷ്യത്തിലെത്തിച്ചു. ഉത്തപ്പ (9), ഗംഭീര്‍ (57), മനീഷ് പാണ്‌ഡെ (24 പന്തില്‍ 40) പുറത്തായി.
നേരത്തെ മുംബൈക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താകാതെ 98 റണ്‍സടിച്ചു. 65 പന്തുകളില്‍ പന്ത്രണ്ട് ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.
41 പന്തുകളില്‍ 55 റണ്‍സടിച്ച കിവീസ് താരം കോറി ആന്‍ഡേഴ്‌സനാണ് മുംബൈ സ്‌കോറിംഗ് വേഗത്തിലാക്കിയത്.