വാര്‍ത്താചാനലിനെതിരെ വി കെ സിംഗിന്റെ പരാമര്‍ശം വിവാദമായി

Posted on: April 8, 2015 9:21 pm | Last updated: April 8, 2015 at 9:21 pm

vk singhന്യൂഡല്‍ഹി: ടൈംസ് നൗ ചാനലിനെതിരെ വേശ്യാ പരാമര്‍ശം നടത്തിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി കെ സിംഗിന്റെ നടപടി വിവാദമായി. ചാനലിന്റെ നടപടി വേശ്യാവൃത്തിക്ക് തുല്യമാണെന്നായിരുന്നു വി കെ സിംഗ് ട്വിറ്ററില്‍ കുറിച്ചത്.

യമനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനേക്കാള്‍ ആവേശഭരിതമായിരുന്നു പാക് എംബസി സന്ദര്‍ശനം എന്ന് വി കെ സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് ടൈംസ് നൗ ചാനല്‍ വി കെ ഡിസാസ്റ്റര്‍ എന്ന ഹാഷ് ടാഗ് തുടങ്ങി. വി കെ സിംഗിനെ പിന്തുണ്ക്കുന്നവര്‍ ടൈംസ് നൗ ഡിസാസ്റ്റര്‍ എന്ന ഹാഷ് ടാഗുമായി പ്രതിരോധിക്കാനെത്തി. തുടര്‍ന്നാണ് ചാനലിനെതിരായ വി കെ സിംഗിന്റെ ട്വീറ്റ്.

യമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ ടൈംസ് നൗ അവഗണിച്ചു, പാക് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തതിനെ ചൊല്ലി അനാവശ്യമായി വിവാമുണ്ടാക്കി എന്നിവയെല്ലാമാണ് ചാനലിനെതിരായ വി കെ സിംഗിന്റെ പരാതി. സിംഗിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രംഗത്തെത്തി.