Connect with us

Gulf

ക്ലോണിംഗിലൂടെ ജനിച്ച ലോകത്തിലെ ആദ്യ ഒട്ടകം ജന്മദിനം ആഘോഷിച്ചു

Published

|

Last Updated

ദുബൈ: ക്ലോണിംഗിലൂടെ ജനിച്ച ലോകത്തിലെ ആദ്യ ഒട്ടകത്തിന്റെ ആറാം ജന്മദിനം ഇന്നലെ ആഘോഷിച്ചു. ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന ദിനങ്ങളിലാണ് ഈ ഒട്ടകം ആറാം ജന്മദിനം ആഘോഷിച്ചത്. നദ് അല്‍ ശിബയിലെ റീ പ്രൊഡക്ടീവ് ബയോ ടെക്‌നോളജി സെന്ററിലാണ് ഇജാസ് എന്ന ഒട്ടകം കഴിയുന്നത്. മാതൃ ഒട്ടകത്തിന്റെ അണ്ഡാശയ സെല്ലില്‍ നിന്നു സൃഷ്ടിച്ച ഒട്ടകം ആറുവര്‍ഷം മുമ്പ് ശാസ്ത്ര സമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് പാത്രമായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ഇറങ്ങുന്ന സയന്റിഫിക് ജേര്‍ണലായ ബയോളജി ഓഫ് റീ പ്രൊഡക്ഷന്റെ കവര്‍ ചിത്രമായും ഇജാസ് സ്ഥാനം പിടിച്ചിരുന്നു.
ഈ രീതിയില്‍ നിരവധി ഒട്ടകങ്ങളെ ക്ലോണിംഗിലൂടെ പിന്നീട് സൃഷ്ടിച്ചതായി നദ് അല്‍ ശിബ സയന്റിഫിക് സെന്റര്‍ ഡയറക്ടര്‍ ഡോ. നിസാര്‍ അഹ്മദ് വ്യക്തമാക്കി. സ്‌കിന്‍ സെല്‍ ഉപയോഗിച്ച് ഒട്ടകങ്ങളെ സൃഷ്ടിക്കുന്ന ക്ലോണിംഗ് രീതി എളുപ്പമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Latest