കടലുണ്ടിയില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു

Posted on: April 8, 2015 5:29 pm | Last updated: April 8, 2015 at 5:29 pm

train accidentഫറോക്ക്: റെയില്‍വെ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. തിങ്കളാഴ്ച്ച പുലര്‍ച്ചെ കടലുണ്ടി സ്‌റ്റേഷന് സമീപമാണ് സംഭവം. കടലുണ്ടി പുതിയ വീട്ടില്‍ റിട്ട:ട്രഷറി ഓഫിസര്‍ അബ്ദുറഹ്മാന്‍ (ബാപ്പുട്ടി 63), കടലുണ്ടിയില്‍ കുടിയേറി താമസമാക്കിയ രാമന്‍ (70 )എന്നിവരാണ് മരണപെട്ടത്.

കേള്‍വി ശക്തി കുറവായ രാമന്‍ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് രക്ഷിക്കുന്നതിനാണ് അബ്ദുറഹ്മാന്‍ ട്രാക്കില്‍ കയറിയത് . എന്നാല്‍ അമിത വേഗതയിലായിരുന്ന കാച്ചികുട മംഗലാപുരം ട്രെയിന്‍ രണ്ടുപേരെയും ഇടിക്കുകയായിരുന്നു . അബ്ദുറഹ്മാന്‍ സംഭവ സ്ഥലത്തും രാമന്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരണപെട്ടത്.