കൊല്ലം ടി കെ എം കോളജില്‍ ചോദ്യ പേപ്പര്‍ മാറിപ്പൊട്ടിച്ചു

Posted on: April 8, 2015 4:47 am | Last updated: April 8, 2015 at 12:47 am

കൊല്ലം: ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയസ് കോളജില്‍ ഇന്ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഒമ്പത് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചു. ഇസ്‌ലാമിക് ഹിസ്റ്ററി, ഇംഗ്ലീഷ്, ബി എസ് സി കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമറ്റിക്‌സ്, ബയോകെമിസ്ട്രി, ഫിസിക്‌സ്, ബികോം പരീക്ഷകളുടെ ചോദ്യപേപ്പറാണ് തിങ്കളാഴ്ച രാവിലെ പൊട്ടിച്ചത്. ഈ വിവരം ഇന്നലെ രാവിലെയാണ് ഇ-മെയില്‍ മുഖേന സര്‍വകലാശാല അധികൃതരെ അറിയിച്ചത്.
ഹര്‍ത്താല്‍ ആയതിനാല്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചുവെന്ന വിവരം ഇന്നലെ ഉച്ചക്ക് സര്‍വകലാശാലയില്‍ നിന്ന് അറിയിച്ചു. ഇതിനു പിന്നാലെ ചോദ്യപേപ്പറുകള്‍ മാറി പൊട്ടിച്ചവിവരം സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു.