Connect with us

Gulf

ആര്‍ എസ് സി സെമിനാര്‍ ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: “ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം” എന്ന പ്രമേയത്തില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ അബുദാബിയില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായി. മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടന്ന സെമിനാര്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് രമേശ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പതിച്ചു കിട്ടേണ്ട പൗരത്വവും രാഷ്ടീയ സംവരണവും, മനോജ് പുഷ്‌കര്‍ (ഐ ഒ സി സി), ധനവിനിയോഗത്തിന്റെ കരുതല്‍ വിനോദ് നമ്പ്യാര്‍ (യു എ ഇ എക്‌സ്‌ചേഞ്ച്), സാമൂഹിക കുടുംബാവസ്ഥകളിലെ കാവല്‍ ഷാബു കിളിത്തട്ടില്‍ (ഹിറ്റ് എഫ് എം), പ്രവാസി സംഘടനകളില്‍ സംഭവിക്കുന്നത് അലി അക്ബര്‍ (ആര്‍ എസ് സി) എന്നിവര്‍ അവതരിപ്പിച്ചു. ജബ്ബാര്‍ പി സി കെ കീനോട്‌സ് അവതരിപ്പിച്ചു.
ആയുസ്സ് പണയപ്പെടുത്തിയുള്ള പ്രവാസിയുടെ ത്യാഗത്തെ മനസ്സ് തുറന്നു കാണാനെങ്കിലും സമൂഹം ശ്രമിക്കണമെന്നു ഷാബു കിളിത്തട്ടില്‍ അഭിപ്രായപ്പെട്ടു
35 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ താല്പര്യം കൂടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മനോജ് പുഷ്‌കര്‍ പറഞ്ഞു.
ചെറുതെങ്കിലും വരുമാനത്തില്‍ നിന്നുമുള്ള വിഹിതം സ്വന്തം പേരില്‍ ഡിപോസിറ്റ് ചെയ്യാനും വരുമാനമനുസരിച്ചുള്ള ചെലവാക്കല്‍ രീതി ശീലിക്കേണ്ടതുണ്ടെന്നും വിനോദ് നമ്പ്യാര്‍ പറഞ്ഞു. പ്രവര്‍ത്തന മേഖല മികവുറ്റതാക്കിയാണ് പ്രവാസി സംഘടനകള്‍ കഴിവ് തെളിയിക്കേണ്ടതെന്നു ടി എ അലി അക്ബറും ചൂണ്ടിക്കാട്ടി. അബുദാബി സോണ്‍ ചെയര്‍മാന്‍ സിദ്ദിഖ് പൊന്നാട് അധ്യക്ഷത വഹിച്ചു. ഫഹദ് സഖാഫി സ്വാഗതവും സഈദ് വെളിമുക്ക് നന്ദിയും പറഞ്ഞു.

Latest