ആന്ധ്രയില്‍ സിമിപ്രവര്‍ത്തകര്‍ എന്നു സംശയിക്കുന്ന അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Posted on: April 7, 2015 1:04 pm | Last updated: April 8, 2015 at 12:16 am

thumb-1252513273future-crime-gunവാറങ്കല്‍: ആന്ധ്രാപ്രദേശിലെ വാറങ്കലില്‍ നിരോധിത തീവ്രവാദ സംഘടനയായ സിമിയുടേതെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് വധിച്ചു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വാറങ്കല്‍ ജയിലില്‍ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
പൊലീസുകാരിന്‍ നിന്ന് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നളഗോണ്ടയില്‍ ഇന്നലെയും രണ്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.