ഹസനിയ്യ സമ്മേളനം: മഹല്ലുകളില്‍ പ്രചാരണം സജീവമാക്കും

Posted on: April 7, 2015 10:50 am | Last updated: April 7, 2015 at 10:50 am

നെന്മാറ: സ്‌നേഹ സമൂഹം, സുരക്ഷിത രാജ്യം പ്രമേയത്തില്‍ 24,25,26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ്യ സമ്മേളനം വിജയിപ്പിക്കാന്‍ നെന്മാറ എസ് വൈ എസ് സോണ്‍ കമ്മിറ്റി തീരുമാനിച്ചു.യൂനിറ്റ് തല പര്യടനം നടത്താനും വിഭവ സമാഹരണം, പത്തിന് നടക്കുന്ന ഹസനിയ്യ ഡേ വിജയിപ്പിക്കാനും വാഹന പ്രചരണജാഥ നടത്താനും തീരുമാനിച്ചു.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഹസനിയ്യ സമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ച് ബോധവത്ക്കരിക്കാനും പരമാവധി പ്രവര്‍ത്തകരെ സമ്മേളനത്തിലെത്തിക്കാനും തീരുമാനിച്ചു. ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത് അധ്യക്ഷത വഹിച്ചു. ബശീര്‍ മുസ് ലിയാര്‍ ചക്രായി, സിദ്ദീഖ് സഖാഫി, മുസ്തഫ മാസ്റ്റര്‍, കാജാഹുസ്സൈന്‍,ഹക്കിം സഅദി, ബശീര്‍ സഖാഫി, കാജാ സഖാഫി, ഹനീഫ കൂനംപാലം പ്രസംഗിച്ചു. ബശീര്‍ കടമ്പിടി സ്വാഗതവും ഹംസ സഖാഫി നന്ദിയും പറഞ്ഞു

പ്രചാരണയോഗം 13ന്
കോങ്ങാട്: എസ് വൈ എസ് കോങ്ങാട് സോണ്‍ ഹസനിയ്യ സമ്മേളന പ്രചരണയോഗം 13ന് വൈകീട്ട് 7മണിക്ക് കാരാംകുര്‍ശി കാവുപ്പടിയില്‍ നടക്കും. ഏലക്കുളം അബ്ദുറശീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. ഹസ്സന്‍ സഖാഫി. സലാം സഖാഫി, അസീസ് അമാനി, സലാം മുസ് ലിയാര്‍, അശറഫ് ദാരിമി, ഷൗക്കത്ത് ഹാജി പങ്കെടുക്കും

സമ്പൂര്‍ണ സ്വാഗതസംഘം ഇന്ന്
ഹസനിയ്യനഗര്‍: ജാമിഅ ഹസനിയ്യ സമ്മേളന സമ്പൂര്‍ണ്ണ സ്വാഗതസംഘം ഇന്ന് രാവിലെ 11മണിക്ക് ഹസനിയ്യ ക്യാംപ്‌സില്‍ നടക്കും. ബന്ധപ്പെട്ട സമിതിയംഗങ്ങള്‍ നിര്‍ബന്ധമായി കൃത്യസമയത്ത് എത്തിചേരണമെന്ന് കണ്‍വീനര്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അറിയിച്ചു.

വിളംബര സമ്മേളനം
പത്തിന്
ആലത്തൂര്‍: ഹസനിയ്യ സമ്മേളത്തിന്റെ ഭാഗമായി വിളംബര സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ സോണില്‍ സജീവമാകുന്നു.
പത്തിന് വൈകീട്ട് നാലിന് വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങുന്ന സന്ദേശറാലി നിരവധി സ്വീകരണങ്ങളേറ്റ് വാങ്ങി പത്തനാപുരത്ത് സമാപിക്കും. തുടര്‍ന്ന് ബുര്‍ദ്ദ മജ് ലിസും ഉമര്‍ സഖാഫി ചെതലയത്തിന്റെ സന്ദേശപ്ര’ാഷണവും നടക്കും. വി’വ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്ക് ആവേശവും കൗതുകവും നല്‍കുന്നു.