ഇസില്‍ അംഗത്വമുള്ള സലഫി പണ്ഡിതന്‍ അറസ്റ്റില്‍

Posted on: April 7, 2015 12:17 am | Last updated: April 7, 2015 at 12:17 am

images (1)ഗാസ സിറ്റി: ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ലോകസമാധാനത്തിന് ഭീഷണിയായ ഇസില്‍ തീവ്രവാദി സംഘത്തില്‍ മെമ്പര്‍ഷിപ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സലഫി പണ്ഡിതനെ ഹമാസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഗാസയിലെ ബുറൈജി അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അദ്‌നാന്‍ ഖാദിര്‍ മായാത് എന്ന സലഫി പണ്ഡിതനാണ് അറസ്റ്റിലായതെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ തന്നെ സലഫികള്‍ക്കെതിരെ ഹമാസ് വിഭാഗം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
സിറിയയിലും ഇറാഖിലും നിരവധി മഖ്ബറകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഇസില്‍ തീവ്രവാദികള്‍ ഇവിടുത്തെ സ്മാരകങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. വിശുദ്ധരുടെ ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന തെറ്റായ വിശ്വാസം പ്രചരിപ്പിച്ചാണ് ഇവര്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നത്. ഇതേവിശ്വാസം തന്നെയാണ് സലഫികളും പിന്തുടരുന്നത്.