ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന് പരസ്പര ധാരണ

Posted on: April 6, 2015 6:06 pm | Last updated: April 6, 2015 at 6:06 pm

xഅബുദാബി: സ്ലോവാക്യന്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ യു എ ഇയിലും തിരിച്ചും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ധാരണാപത്രത്തില്‍ യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും സ്ലോവാക്യന്‍ ആഭ്യന്തര മന്ത്രി റോബര്‍ട്ട് കാലിനാക്കും ഒപ്പുവെച്ചു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം എന്നിവക്കെതിരെയും പരസ്പരം സഹകരിക്കാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പിട്ടത്.