Connect with us

National

നാവികസേനയുടെ അത്യാധുനിക കപ്പല്‍ സ്‌കോര്‍പ്പീന്‍ കടലിലിറക്കി

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക മുങ്ങിക്കപ്പലായ സ്‌കോര്‍പ്പീന്‍ കടലിലിറക്കി. മുംബൈയിലെ മാസ്‌ഗോണ്‍ ഡോക്‌സില്‍വച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറാണ് നീറ്റിലിറക്കിയത്. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഈ വിഭാഗത്തില്‍പ്പെട്ട 6 മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് ഇന്ന് നീറ്റിലിറക്കിയത്. മുംബൈയില്‍ തന്നെയാണ് പൂര്‍ണമായും കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.

നിലവില്‍ നാവികസേനയ്ക്കുള്ള 13 മുങ്ങിക്കപ്പലുകളില്‍ ഏഴെണ്ണം മാത്രമാണ് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയാവുന്നത്. 31 നാവികള്‍ ഉള്ള സംഘമാണ് സ്‌കോര്‍പ്പീന്‍ നിയന്ത്രിക്കുക. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യസവുമുണ്ട്. ആറ് മിസൈലുകളും ടോര്‍പ്പിടോകളും ഇവയില്‍ ഘടിപ്പിക്കാം. ശത്രുരാജ്യത്തിന്റെ മിസൈലുകളും ടോര്‍പ്പിഡോകളും കപ്പലുകളും കണ്ടെത്താന്‍ ആത്യാധുനിക ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ ഡിറ്റക്റ്ററുകളും ഇവയില്‍ പ്രവര്‍ത്തിക്കും. പദ്ധതിക്കായി ഇതുവരെ 5000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആറ് മുങ്ങിക്കപ്പലുകള്‍ക്കുമായി 23000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

Latest