Connect with us

International

വടക്കന്‍ സിനായില്‍ ഈജിപ്ത് സൈനികര്‍ 40 തീവ്രവാദികളെ വകവരുത്തി

Published

|

Last Updated

കൈറോ: അസ്ഥിരത നിലനില്‍ക്കുന്ന വടക്കന്‍ സിനായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 40 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 15 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
ദക്ഷിണ ശൈഖ് സുവൈദിനടുത്തുള്ള ഒളിത്താവളത്തില്‍ സൈന്യം നടത്തിയ വ്യോമാക്രണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഭീകരവാദികളുടെ 20 ആസ്ഥാനങ്ങളും ഏഴ് വാഹനങ്ങളും ഇന്നലത്തെ ആക്രണത്തില്‍ നശിപ്പിച്ചതായി സൈനിക വക്താവ് അറിയിച്ചു. ഭീകരര്‍ക്ക് പണവും ആയുധങ്ങളും നല്‍കി പിന്തുണക്കുന്ന രാജ്യങ്ങളുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
വ്യോമാക്രമണത്തെ തുടര്‍ന്ന് നടത്തിയ കരയാക്രമത്തില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും വടക്കന്‍ സിനായുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അഞ്ച് .സൈനിക ചെക്ക്‌പോയിന്റുകളില്‍ നടത്തിയ ആക്രമങ്ങളില്‍ 15 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യം ആക്രമണം നടത്തിയത്. ഇസില്‍ സഖ്യമായ സിനായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ബൈതുല്‍ മഖ്ദിസ് ഗ്രൂപ്പായിരുന്നു സൈന്യത്തിനു നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഹുസ്‌നി മുബാറക്കിന്റെ പതനത്തിന് കാരണമായ 2011ലെ വിപ്ലവ സമയത്ത് നിരവധി ആക്രമണങ്ങള്‍ സിനായില്‍ നടന്നിട്ടുണ്ട്. പോലീസിനെയും സൈനികരെയും ലക്ഷ്യം വെച്ച് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരുന്നത് 2013ല്‍ മുര്‍സിയെ പുറത്താക്കിയ സമയത്തായിരുന്നു.

(ചിത്രം- 1987ല്‍ ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ പ്രഖ്യാപിച്ച ഹാത്ര നഗരത്തിലെ പുരാതന ശില്‍പ്പങ്ങള്‍ തകര്‍ക്കുന്നു. ഇസില്‍ തീവ്രവാദികള്‍ പുറത്തുവിട്ട ചിത്രം.)

---- facebook comment plugin here -----

Latest