മദ്യനയം:ഹൈക്കോടതി വിധി സ്വാഗതാര്‍ഹം;ഖത്തര്‍ ഐ.സി.എഫ്

Posted on: April 4, 2015 9:26 pm | Last updated: April 4, 2015 at 9:26 pm

ദോഹ: മദ്യനയവുമായി ബന്ധപ്പെട്ട് കേരളഹൈക്കോടതി പുറപ്പെടുവി ച്ചിട്ടുള്ള വിധി സ്വാഗതാര്‍ഹവും നീതിപീഠത്തില്‍ സമൂഹത്തിനുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് ഖത്തര്‍ നാഷണല്‍ ഐ.സി.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സ്വസ്ഥതയും സമാധാനവും ഉറപ്പുവരുത്താനും സാമ്പത്തിക ആരോഗ്യ സുരക്ഷ കാത്തു സൂക്ഷിക്കുന്നതിനും മദ്യം വര്‍ജ്ജിക്കേണ്ട തുണ്ട്.ഘട്ടം ഘട്ടമായി മദ്യഉപഭോഗം കുറച്ചു കൊണ്ട് വന്ന് സമ്പൂര്‍ണ്ണ മദ്യ മുക്തദേശമായി കേരളത്തെ മാറ്റാന്‍ പ്രബുദ്ധസമൂഹത്തിനു സാധിക്കുമെ ന്നതില്‍ സംശയമില്ല.പരിഷ്‌കൃത കാലത്തും മദ്യത്തിലും ലഹരിയിലും മയങ്ങിയുറങ്ങി ജീവിക്കാനുള്ള സമൂഹത്തിന്റെ ത്വരയെ സ്ഥിരമായ ബോധവല്‍ക്കര ണങ്ങളിലൂടെ മാറ്റിയെടുക്കണം.പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍,കെ.വി.മുഹമ്മദ് മുസ്‌ലിയാര്‍,അബ്ദുല്‍ അബ്ദുള്ള മുസ്‌ലിയാര്‍ കടവത്തൂര്‍,അസീസ് സഖാഫി പാലോളി,അഹ്മദ് സഖാഫി പേരാ മ്പ്ര,അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല,അബ്ദുസ്സലാം ഹാജി പുത്തനത്താ ണി,ബഷീര്‍ പുത്തൂപ്പാടം,അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി സംബന്ധിച്ചു.