ബാര്‍ കോഴ: മന്ത്രിമാര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ലോകായുക്തയില്‍ ഹര്‍ജി

Posted on: April 4, 2015 3:31 pm | Last updated: April 4, 2015 at 8:56 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ലോകായുക്തയില്‍ ഹര്‍ജി. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.